Air India express terminated 25 cabin crew members
ന്യൂഡല്‍ഹി: മുന്നറിയിപ്പ് നല്‍കാതെ സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്. കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയും കൂട്ടത്തോടെ അപ്രതീക്ഷിത അവധിയെടുത്ത് മാനേജ്മെന്റിനെ പ്രതിസന്ധിയിലാക്കിയ സംഭവുമായി ബന്ധപ്പെട്ട് 25 കാബിന് ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ഇനിയും കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
ഒരു ജീവനക്കാരന് നല്കിയ കത്തിയലാണ് മാനേജ്മെന്റ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. ജീവനക്കാര്‍ കൂട്ട അവധിയെടുത്തതോടെ ധാരാളം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നെന്നും ഇത് യാത്രക്കാര്‍ക്ക് വലിയ അസൗകര്യം ഉണ്ടാക്കിയെന്നും കത്തിലുണ്ട്. ഇത് മാനേജ്മെന്റിന് നാണക്കേടും ധനനഷ്ടവും വരുത്തിവച്ചതായും പറയുന്നു.
അസുഖം ബാധിച്ചെന്നു ചൂണ്ടിക്കാട്ടിയുള്ള കൂട്ട അവധി സര്‍വീസുകള്‍ മുടങ്ങാനുള്ള ആസൂത്രിത നീക്കമാണെന്നും കമ്പനി അറിയിച്ചു. അതേസമയം കമ്പനി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്.
Keywords: Air India express, Employees, 25, Terminated
COMMENTS