കണ്ണൂര്‍ : ശരീരത്തില്‍ ഒളിപ്പിച്ച് 60 ലക്ഷം വില വരുന്ന സ്വര്‍ണം കടത്താന്‍ എയര്‍ ഹോസ്റ്റസിന്റെ ശ്രമം. കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്...
കണ്ണൂര്‍: ശരീരത്തില്‍ ഒളിപ്പിച്ച് 60 ലക്ഷം വില വരുന്ന സ്വര്‍ണം കടത്താന്‍ എയര്‍ ഹോസ്റ്റസിന്റെ ശ്രമം. കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയര്‍ ഹോസ്റ്റസാണ് സംഭവമായി ബന്ധപ്പെട്ട് പിടിയിലായത്. കാംപ്സ്യൂളുകളിലായി ശരീരത്തില്‍ ഒളിപ്പിച്ച 60 ലക്ഷത്തോളം രൂപ വിലവരുന്ന 850 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്.
കഴിഞ്ഞ 28 ന് മസ്കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ ഹോസ്റ്റസ് കൊല്‍ക്കത്ത സ്വദേശി സുരഭി ഖാതുനെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് ഡിആര്‍ഐ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്ക് സഹായം ചെയ്തു നല്കി എന്ന് സംശയിക്കുന്നവരെയും ഡിആര്‍ഐ ചോദ്യം ചെയ്യുന്നുണ്ട്.
Key Words: Air hostess, Remanded, Gold Smuggle
COMMENTS