Actress assault case in high court
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് കസ്റ്റഡിയിലിരിക്കെ പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഹൈക്കോടതി ജസ്റ്റിസ് എ.ബദറുദ്ദീനാണ് നടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും കാരണം വ്യക്തമാക്കാതെ പിന്മാറിയത്.
കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട് വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക ടീം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ഇതു സംബന്ധിച്ച നേരത്തെയുള്ള റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ജസ്റ്റിസ് പി.ജി അജിത് കുമാര്‍ പിന്നീട് പരിഗണിക്കും.
Keywords: High court, Actress assault case, Memory card, Judge
COMMENTS