കൊച്ചി: പാലാരിവട്ടത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കെ.എസ്.ആര്.ടി.സി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടാ...
കൊച്ചി: പാലാരിവട്ടത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കെ.എസ്.ആര്.ടി.സി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. ആലുവ തൈക്കാട്ടുകര കിടങ്ങേത്ത് വീട്ടില്‍ കെ.എസ് മുഹമ്മദ് സജാദും (22) സുഹൃത്തുമാണ് മണപ്പെട്ടത്.
പാലാരിവട്ടം ചക്കരപറമ്പില്‍ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗരുഡ കെഎസ് ആര്‍ടിസി ബസിനും ചേര്‍ത്തലക്ക് പോകുകയായിരുന്ന ഓഡിനറി ബസിനും ഇടയില്‍ ബൈക്ക് പെട്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഗരുഡ ബസിന് അടിയില്‍പെട്ടുപോയ ബൈക്ക് യാത്രക്കാരെ ഫയര്‍ഫോഴ്സ് അധികൃതരെത്തിയാണ് പുറത്തെടുത്തത്.
Key Words: Accident, KSRTC
COMMENTS