കോട്ടയം: ചിങ്ങവനം റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനില്‍ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവൊണ്ണ...
കോട്ടയം: ചിങ്ങവനം റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനില്‍ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവൊണ്ണും വിളയില്‍ വീട്ടില്‍ തോമസ് ശാമുവേലിന്റെ മകന് ഷോണ്‍ (28) ആണ് മരിച്ചത്. ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിന്റെ വാതിലിനു സമീപം നിന്ന ഷോണ്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് 4:30 യോടു കൂടി ചിങ്ങവനം റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു അപകടം.
തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ഐലന്‍ഡ് എക്സ്പ്രസ്സിലെ യാത്രക്കാരന് ആയിരുന്നു ഷോണ്‍. ഇയാളോടൊപ്പമുണ്ടായിരുന്ന സഹോദരന്മാര് ജോയല്‍, ജിജോ എന്നിവര്‍ ചെയിന്‍ വലിച്ച് ട്രയിന്‍ നിര്‍ത്തിച്ച് തിരികെ ഓടിയെത്തിയാണ് യുവാവിനെ ആശുപത്രിയില്‍ കൊണ്ടു പോയത്. എന്നാല്‍, തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ എത്തുംമുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Key Words: Train, Accident
COMMENTS