ന്യൂഡല്‍ഹി: ആറാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട കണക്ക് പ്രകാരം പോളിങ് 59.08 ശത...
ന്യൂഡല്‍ഹി: ആറാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട കണക്ക് പ്രകാരം പോളിങ് 59.08 ശതമാനം. ബിഹാര്‍ - 53.42%, ഹരിയാന - 58.37%, ജമ്മു കശ്മീര്‍ - 52.28%, ജാര്‍ഖണ്ഡ് - 62.87%, ഡല്‍ഹി - 54.48%, ഒഡീഷ - 60.07%, ഉത്തര്‍പ്രദേശ് - 54.03%, പശ്ചിമബംഗാള്‍ - 78.19%
അതേസമയം, ആദ്യ അഞ്ച് ഘട്ടങ്ങളിലെ വോട്ടിംഗ് വിശദാംശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടു.
ആദ്യഘട്ടത്തില്‍ 66.14 ശതമാനവും, രണ്ടാം ഘട്ടത്തില്‍ 66.71 ശതമാനവും, മൂന്നാം ഘട്ടത്തില്‍ 65.68 ശതമാനവും, നാലാം ഘട്ടത്തില്‍ 69.16 ശതമാനവും അഞ്ചാം ഘട്ടത്തില്‍ 62.20 ശതമാനവുമാണ് പോളിംഗ്.
ഇനി നടക്കാനുള്ളത് അവസാനവട്ട തിരഞ്ഞെടുപ്പാണ്. ഇത് ജൂണ്‍ ഒന്നിനാണ് നടക്കുക.
Key Words: Polling, Lok Sabha Election, 6th Phase
COMMENTS