ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 50 ആയി. 1713 കുടുംബങ്ങളിലെ 4892 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. നിലവില്‍ അമ്പലപ്പ...
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 50 ആയി. 1713 കുടുംബങ്ങളിലെ 4892 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. നിലവില്‍ അമ്പലപ്പുഴ- 30, കാര്‍ത്തികപ്പള്ളി ആറ്, മാവേലിക്കര- അഞ്ച്, ചേര്‍ത്തല നാല്, കുട്ടനാട് മൂന്ന്, ചെങ്ങന്നൂര്‍ രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
ആറ് വീടുകള്‍ പൂര്‍ണമായും 143 വീടുകള്‍ ഭാഗികമായും തകര്‍ന്നു.ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ ഇതുവരെ ആറ് വീടുകള്‍ പൂര്‍ണമായും143 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അമ്പലപ്പുഴ മൂന്ന്, ചേര്‍ത്തല,കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി ഓരോ വീട് വീതവുമാണ് പൂര്‍ണമായി തകര്‍ന്നത്. അമ്പലപ്പുഴ 73, മാവേലിക്കര 30, ചേര്‍ത്തല 21, കുട്ടനാട് 10, ചെങ്ങന്നൂര്‍ അഞ്ച്, കാര്‍ത്തികപ്പള്ളി നാല് എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.
Key Words: Camp, Alappuzha District
COMMENTS