ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്നൂര്‍ നഗരത്തിലെ തണ്ട മേഖലയ്ക്ക് സമീപം വ്യാഴാഴ്ച ബസ് തോട്ടിലേക്ക് മറിഞ്ഞ് 21 പേര് മരിക്കുകയും 40 പേര്‍ക്ക് പര...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്നൂര്‍ നഗരത്തിലെ തണ്ട മേഖലയ്ക്ക് സമീപം വ്യാഴാഴ്ച ബസ് തോട്ടിലേക്ക് മറിഞ്ഞ് 21 പേര് മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജമ്മു-പൂഞ്ച് ഹൈവേയില്‍ കാളി ധര് മന്ദിറിന് സമീപമുള്ള തോട്ടിലേക്കാണ് ബസ് വീണത്. പരിക്കേറ്റവരെ അഖ്നൂരിലെ പ്രാദേശിക ആശുപത്രിയിലും ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നിന്നുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ജമ്മുവില്‍ നിന്ന് റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു ഇവര്‍.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നിന്ന് യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ജമ്മുവിലെ അഖ്നൂര്‍ തണ്ടയ്ക്ക് സമീപം അപകടത്തില്‍ പെട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
COMMENTS