തിരുവനന്തപുരം: ഹൈക്കോടതി അനുമതിയോടെ സംസ്ഥാനത്ത് ഇന്നുമുതല്‍ വിഷു ചന്തകള്‍ തുറക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര...
തിരുവനന്തപുരം: ഹൈക്കോടതി അനുമതിയോടെ സംസ്ഥാനത്ത് ഇന്നുമുതല്‍ വിഷു ചന്തകള്‍ തുറക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് റംസാന് വിഷു ചന്തകള്‍ നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപച്ചതോടെയാണ് ഇന്നലെ അനുകൂല തീരുമാനം ഉണ്ടായത്.
ഈ മാസം 18 വരെയാണ് ചന്തകള്‍ നടക്കുക. താലൂക്ക് തലത്തില്‍ ഉള്‍പ്പെടെ ചന്തകള്‍ പ്രവര്‍ത്തിക്കും. ചന്ത നടത്താനുള്ള അനുമതി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് കോടതി പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ചട്ടലംഘനം കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പൂര്‍ണ്ണമായി ഇടപെടാമെന്നും കോടതി ഇന്നലെ വ്യക്തമാക്കി. ഈ നിയന്ത്രണങ്ങളുലൂടെയാകും ഇത്തവണ വിഷു ചന്ത കടന്നുപോകുക
Key Words: Vishu Chantha, Kerala, Electon, Court
COMMENTS