Weapons from CPM candidate campaign vehicle in Alathur
പാലക്കാട്: ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന്റെ പ്രചരണ വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ യു.ഡി.എഫാണ് പുറത്തുവിട്ടത്.
ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലാണ് ആയുധങ്ങള്‍ ഉണ്ടായിരുന്നതെന്നാണ് യുഡിഎഫ് നേതാക്കളുടെ പറയുന്നത്. ചേലക്കര മണ്ഡലത്തിലാണ് സംഭവം നടന്നത്. എന്നാല്‍ പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാന്‍ ഉപയോഗിച്ച ആയുധങ്ങളാണ് വാഹനത്തില്‍ നിന്നും മാറ്റിയതെന്നാണ് ഇക്കാര്യത്തില്‍ സി.പി.എം വിശദീകരണം.
അതേസമയം സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സി.സി.ടി.വി ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്നും ദൃശ്യങ്ങളുടെ ആധികാരികത ഉള്‍പ്പെടെ പരിശോധിച്ചശേഷമായിരിക്കും തുടര്നടപടിയെന്നുമാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം മണ്ഡലത്തില്‍ അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് വ്യക്തമാക്കി.
Keywords: Alathur, CPM, Weapons, Campaign vehicle
COMMENTS