തൃശൂര്‍: ഇ.പി ജയരാജന് എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ലെന്നും ത...
തൃശൂര്‍: ഇ.പി ജയരാജന് എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ലെന്നും തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍ കുമാര്‍. വിവാദം ബിരിയാണിച്ചെമ്പ് പോലെയെന്നാണ് ജയരാജനെ ന്യായീകരിച്ച് സുനില്‍കുമാര്‍ പറഞ്ഞത്. കെ. സുരേന്ദ്രന് തന്റെ വീട്ടില്‍ വന്നിട്ടുണ്ട്, തങ്ങള്‍ സുഹൃത്തുക്കളാണെന്നും വി.എസ് സുനില്‍ കുമാര്‍.
തൃശൂരില്‍ നല്ല മാര്‍ജിനില്‍ വിജയിക്കുമെന്ന പ്രതീക്ഷയും വി.എസ് സുനില്‍ കുമാര്‍ പങ്കുവച്ചു. പോളിങ് ശതമാനം കുറഞ്ഞത് തനിക്ക് ദോഷം ചെയ്യില്ല, ഇത് ഇടതിന് ഗുണമാണ് ചെയ്യുകയെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.
Key Words: VS Sunil Kumar, EP Jayarajan
COMMENTS