Vigilance court dismissed petition against V.D Satheesan
കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.
പി വി അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് പ്രവര്ത്തകന് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്നായിരുന്നു പ്രതിപക്ഷ നേതാവിനെതിരായ ആരോപണം.
പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നായിരുന്നു പി.വി അന്‍വറിന്റെ ആരോപണം. അതേസമയം ഈ ആരോപണത്തെ നിയമസഭയില്‍ വച്ചു തന്നെ അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ പ്രതിപക്ഷ നേതാവ് തള്ളിക്കളഞ്ഞിരുന്നു.
Keywords: Vigilance court, V.D Satheesan, Petition, Dismissed
COMMENTS