തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്. മാത്യു കുഴല്നാടന് എംഎല്‍എയാണ് ഹര്...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്. മാത്യു കുഴല്നാടന് എംഎല്‍എയാണ് ഹര്ജിക്കാരന്. ധാതുമണല്‍ ഖനനം നടത്താന്‍, സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് പ്രധാന ആക്ഷേപം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക.
മുഖ്യമന്ത്രി കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് മാസപ്പടിയായി മകള്‍ വീണക്ക് നല്‍കിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴല്‍നാടന്റെ ആദ്യത്തെ ആവശ്യം. എന്നാല്‍, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട് അന്വേഷണം നടത്തിയാല്‍ മതിയെന്നും പിന്നീട് നിലപാട് മാറ്റി. ഇക്കാര്യത്തിലാണ് കോടതി ഇന്ന് വിധി പറയുന്നത്.
Key Words: Veene Vijayan, Pinarayi Vijayan, Mathew Kuzhalnadan
COMMENTS