V.D Satheesan about school lunch safety license issue
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ കുട്ടികള്‍ക്ക് നല്കുന്ന ഉച്ചഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ബാധകമാക്കേണ്ടെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്ത്. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു.
സ്കൂളുകളില്‍ ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളപ്പോള്‍ ഇത്തരത്തിലുള്ള ഉത്തരവ് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ തീരുമാനത്തിലൂടെ കുട്ടികളുടെ ആരോഗ്യത്തിന് സര്‍ക്കാര്‍ എന്തു വിലയാണ് കല്‍പ്പിക്കുന്നതെന്നു ചോദിച്ച പ്രതിപക്ഷനേതാവ് വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
Keywords: V.D Satheesan, School lunch, Safety license, CM
COMMENTS