മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞു വീണു.എന്‍ ഡി എ സ്ഥാനാര്‍ഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്...
മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞു വീണു.എന്‍ ഡി എ സ്ഥാനാര്‍ഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ.
ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു ഗഡ്കരി കുഴഞ്ഞുവീണത്. സ്റ്റേജിലുണ്ടായ പ്രവര്‍ത്തകര്‍ വേഗത്തില്‍ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
Key Words: Union Minister Nitin Gadkari, Collapsed, Election Rally
COMMENTS