ആലപ്പുഴ: ആലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സ് ബോര്‍ഡ് തീയിട്ട് നശിപ്പിച്ചു. ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു ഡി എഫ് സ്...
ആലപ്പുഴ: ആലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സ് ബോര്‍ഡ് തീയിട്ട് നശിപ്പിച്ചു.
ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കെ.സി വേണുഗോപാലന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ തീയിട്ട് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത് .
അമ്പലപ്പുഴയില്‍ വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ഇന്നലെ ഇവിടെ യു.ഡി.എഫ് നടത്തിയ തെരുവ് നാടകത്തെ തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകരും സി പി എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. നാടകം സി പി എം നേതാക്കളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
പിന്നാലെയാണ് ഫ്ളക്സ് നശിപ്പിച്ചിരിക്കുന്നത്.
COMMENTS