മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടര്‍ബോ'യുടെ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 13 നാണ് ചിത്രം തിയറ്ററുകളിലെത്തുക. വൈശാഖ്...
മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടര്‍ബോ'യുടെ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 13 നാണ് ചിത്രം തിയറ്ററുകളിലെത്തുക. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തിരക്കഥയെഴുതുന്നത് മിഥുന് മാനുവല്‍ തോമസാണ്.
ചിത്രത്തില്‍ 'ടര്‍ബോ ജോസ്' എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ടര്‍ബോ ജോസ് ജൂണ്‍ 13 ന് എത്തുന്നു എന്നറിയിച്ച് മമ്മൂട്ടിയും പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് എന്നതും പ്രതീക്ഷ നല്‍കുന്നതാണ്. ജസ്റ്റിന് വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
Key Words: Turbo, Movie
COMMENTS