ഇംഫാല്‍: മണിപ്പൂരില്‍ ഓയില്‍ ടാങ്കറുകള്‍ക്ക് നേരെയുള്ള തീവ്രവാദി ആക്രമണത്തില്‍ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവര്‍മാരുടെ സമരം. 'സ്റ്റിയറിങ് വ...
ഇംഫാല്‍: മണിപ്പൂരില്‍ ഓയില്‍ ടാങ്കറുകള്‍ക്ക് നേരെയുള്ള തീവ്രവാദി ആക്രമണത്തില്‍ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവര്‍മാരുടെ സമരം. 'സ്റ്റിയറിങ് വീല്‍ ഡൗണ്‍ സ്ട്രൈക്ക്' എന്ന് വിളിക്കുന്ന സമരത്തിലൂടെ സംഭവത്തില്‍ കര്‍ശനമായ നടപടിയും ട്രക്കുകള്‍ക്ക് സുരക്ഷയും ഉറപ്പാക്കണമെന്നാണ് തൊഴിലാഴികളുടെ ആവശ്യം.
അക്രമിസംഘം തങ്ങളെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതിനാല്‍ ഹൈവേയില്‍ മതിയായ സുരക്ഷ വേണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. ഏപ്രില്‍ 16 ന് നടന്ന സംഭവത്തില്‍ പരിക്കേറ്റ ഡ്രൈവര്‍മാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യമുണ്ട്. ഇംഫാലിലെ മാലോം ഓയില്‍ ഡിപ്പോയില്‍ കുത്തിയിരിപ്പ് സമരം നടത്തിയ ട്രക്ക് ഡ്രൈവര്‍മാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉല്പന്നങ്ങള് ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ കയറ്റുന്ന 800-ലധികം ട്രക്കുകളുടെ ഡ്രൈവര്‍മാര്‍ സ്റ്റിയറിംഗ് വീല്‍ ഡൗണ്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രക്ക് ഡ്രൈവര്‍മാരുടെ പണിമുടക്ക് സംസ്ഥാനത്തെ പ്രാദേശിക സമ്പദ്വ്യവസ്ഥയെയും സാധനങ്ങളുടെ വിലയെയും ബാധിക്കും.
ഇംഫാലില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ തമെംഗ്ലോംഗ് ജില്ലയിലെ ശാന്തി ഖുനൂവിനും കൈമയ്ക്കും ഇടയില്‍ ദേശീയ പാത 37ല്‍ ചൊവ്വാഴ്ച ചരക്ക് കയറ്റിയ ട്രക്കുകളുടെയും എണ്ണ ടാങ്കറുകളുടെയും വാഹനവ്യൂഹത്തിന് നേരെ ആയുധധാരികളായ അക്രമികള്‍ വെടിയുതിര്ത്തിര്ത്തിരുന്നു. ഒരു എല്‍പിജി ട്രക്ക് ഉള്‍പ്പെടെ നാല് ഇന്ധന ട്രക്കുകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
Key Words: Manipur, Strike, Truck
COMMENTS