ഏപ്രില്‍ 8ന് സംഭവിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍. എന്നാല്‍, ഇന്ത്യയിലുള്ളവ...
ഏപ്രില്‍ 8ന് സംഭവിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍. എന്നാല്‍, ഇന്ത്യയിലുള്ളവര്‍ക്ക് ഈ അവസരം നഷ്ടമാകും. ഇന്ത്യയില്‍ ഈ ആകാശ പ്രതിഭാസത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാനുള്ള അവസരമില്ല.
എന്നാല്‍ നിരാശരാകേണ്ടെന്ന് പറയുകയാണ് നാസ. ഇന്ത്യയിലും ലോകമെമ്പാടുമുള്ളവര്‍ക്കും ഗ്രഹണം നേരിട്ട് കാണാന്‍ കഴിയാത്തവര്‍ക്കായി നാസ സമ്പൂര്‍ണ സൂര്യഗ്രഹണം സ്ട്രീം ചെയ്യും. സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഓണ്‍ലൈനില്‍ തത്സമയ കാണാം. രാത്രി 10:30 മുതല്‍, ലോകമെമ്പാടുമുള്ള കാഴ്ചക്കാരിലേയ്ക്ക് ഈ ദൃശ്യങ്ങള്‍ എത്തുമെന്നും നാസ വ്യക്തമാക്കുന്നു.
സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയിലായി ചന്ദ്രന് എത്തുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം എന്നറിയപ്പെടുന്നത്.
ഒക്ലഹോമ, അര്‍ക്കന്‍സാസ്, മിസോറി, ഇല്ലിനോയിസ്, കെന്റക്കി, ഇന്‍ഡ്യാന, ഒഹായോ, പെന്‍സില്‍വാനിയ, ന്യൂ എന്നിവയുള്‍പ്പെടെ നിരവധി യുഎസ് പ്രദേശങ്ങളിലൂടെ ഗ്രഹണം ടെക്സാസില്‍ 11:57 ന് ആരംഭിച്ച് പുലര്‍ച്ചെ 1:05 ന് മൈനില്‍ സമാപിക്കും.
COMMENTS