കൊച്ചി: കൊച്ചി, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തു...
കൊച്ചി: കൊച്ചി, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. രാത്രി 8.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്ക്ടറില്‍ നാവിക വിമാനത്താവളത്തിലും അവിടെ നിന്നും കാറില്‍ എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും എത്തും.
എറണാകുളം ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന പ്രധാനമന്ത്രി പിറ്റേന്ന് രാവിലെ തൃശൂരിലേക്ക് പോകുകയും ആലത്തൂര്‍ ലോക്സഭ മണ്ഡലത്തില്‍ പെടുന്ന കുന്നംകുളം ചെറുവട്ടാനിയില് തിരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്യുകയും ചെയ്യും. പിന്നീട് ആറ്റിങ്ങലേക്ക് പോകുന്ന മോദി കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തിന് ശേഷം തിരിച്ച് കൊച്ചിയിലെത്തും. തുടര്‍ന്ന് ഉച്ചക്ക് 12.50 ന് ന്യൂഡല്‍ഹിക്ക് മടങ്ങും.
Key Words: Narendra Modi, Election, Kerala
COMMENTS