താമരശ്ശേരി : താമരശ്ശേരി കരിഞ്ചോലയില്‍ കാണാതായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ ...
താമരശ്ശേരി : താമരശ്ശേരി കരിഞ്ചോലയില്‍ കാണാതായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവനന്ദയും എകരൂല്‍ സ്വദേശി വിഷ്ണുവുമാണ് മരിച്ചത്. എട്ട് ദിവസം മുമ്പാണ് ഇരുവരെയും കാണാതായത്.
ബാലുശ്ശേരി കാപ്പിക്കുന്നിലെ ആള് താമസമില്ലാത്ത വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 5 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
Key Words: Missing, Dead, Thamarassery
COMMENTS