ചെന്നൈ : സിനിമാ ചിത്രീകരണത്തിനിടെ തമിഴ് നടന് അജിത്ത് കുമാര്‍ ഓടിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞ് അപകടം. 'തലനാരിഴയ്ക്കാണ് ഞങ്ങള്‍ രക്ഷപ്...
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ തമിഴ് നടന് അജിത്ത് കുമാര്‍ ഓടിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞ് അപകടം. 'തലനാരിഴയ്ക്കാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്, ദൈവത്തിന് നന്ദി', എന്ന ക്യാപ്ഷനോടെ അജിത്തിനൊപ്പം ഉണ്ടായിരുന്ന സഹതാരം ആരവ് അപകടത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
'വിടാമുയര്‍ച്ചി' എന്ന സിനിമയുടെ ഷൂട്ടിംങിനിടയിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത്തും, ആരവും ചേര്‍ന്നുള്ള മരുഭൂമിയിലെ ചേസിംഗ് രംഗത്തിനിടയിലായിരുന്നു അപകടം. അപകടത്തിന്റെ കാറിനുള്ളിലെയും, പുറത്തേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
Key words: Car accident, Ajith, Actor, Movie
COMMENTS