തിരുവനന്തപുരം: കനത്ത വേനല്‍ച്ചൂടിനിടെ ആശ്വാസമായി വേനല്‍മഴയെത്തുമെന്ന് പ്രവചനം. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളിലാണ് വേനല്‍മഴ ലഭിക്കുമെന്ന...
തിരുവനന്തപുരം: കനത്ത വേനല്‍ച്ചൂടിനിടെ ആശ്വാസമായി വേനല്‍മഴയെത്തുമെന്ന് പ്രവചനം. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളിലാണ് വേനല്‍മഴ ലഭിക്കുമെന്നുള്ള കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.
ഇന്ന് 9 ജില്ലകളില്‍ നേരിയ തോതില്‍ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, എന്നീ ജില്ലകളിലാണ് നേരിയ മഴ സാധ്യത. അതേസമയം, നാളെ പത്തനംതിട്ട, കോട്ടയം, എറണാംകുളം, വയനാട് എന്നീ ജില്ലകളിലും എട്ടാം തിയ്യതി തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. 9ന് കേരളത്തില്‍ എല്ലായിടത്തും 10ന് എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലും മഴ ലഭിച്ചേക്കും.
COMMENTS