കൊല്ലം : കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) കൃഷിയിടത്തിൽ കുഴഞ്ഞുവീണു മരിച്ചു. സൂര്യാഘാതമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ...
കൊല്ലം : കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) കൃഷിയിടത്തിൽ കുഴഞ്ഞുവീണു മരിച്ചു. സൂര്യാഘാതമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.
ഉച്ചയ്ക്ക് 12.30 നാണ് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ബിജു ലാലിനെ കൃഷിയിടത്തിൽ കണ്ടെത്തുകയായിരുന്നു. കണ്ടെത്തുമ്പോൾ ഇദ്ദേഹം അബോധാവസ്ഥയിൽ ആയിരുന്നു. ശരീരത്തിൽ നിന്ന് ചൂടും വമിക്കുന്നുണ്ടായിരുന്നു.
ഇതാണ് സൂര്യാഘാതം ആയിരിക്കാം മരണകാരണം എന്ന സംശയം ബലപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം അറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.
കൃഷിയിടത്തിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് ബിജുലാൽ ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞും കാണാതെ ആയതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങുകയായിരുന്നു.
ശരീരത്ത് പൊള്ളലേറ്റ പാടുകളും കടുത്ത ചൂടും ശരീരത്തിൽ നിന്നും വമിക്കുന്നുണ്ടായിരുന്നു. ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
COMMENTS