തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെതിരെ പുതിയ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍. ശോഭ സുരേന്ദ്രന് വടക്കാഞ്ചേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്...
തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെതിരെ പുതിയ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍. ശോഭ സുരേന്ദ്രന് വടക്കാഞ്ചേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചിരുന്നു എന്നാണ് നന്ദകുമാറിന്റെ ആരോപണം. ശോഭ സുരേന്ദ്രന് ഇടക്കാലത്ത് ബിജെപി വിടാന്‍ തീരുമാനിച്ചിരുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചിരുന്നു എന്നുമാണ് ആരോപണം.
ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാലാണ് ഇതു നടക്കാതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്ന് നന്ദകുമാര്‍ പറഞ്ഞു. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കൂടിക്കാഴ്ചയില്‍ ഇ.പി. ജയരാജന് ഒരു റോളുമില്ല. ജയരാജന്റെ മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തി എന്നതു സത്യമാണ്. ആ കൂടിക്കാഴ്ചയില്‍ ശോഭ സുരേന്ദ്രന് ഇല്ലായിരുന്നു എന്നും നന്ദകുമാര്‍ പറഞ്ഞു.
Key Words: Shobha Surendran, LDF candidate, Nandakumar
COMMENTS