Senior journalist Bimal Roy passed away
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബിമല്‍ റോയ് (52) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ് കാസ്റ്റ് ജേര്‍ണലിസ്റ്റായിരുന്നു ബിമല്‍ റോയ്. ദീര്‍ഘനാള്‍ ചെന്നൈയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
തമിഴ് രാഷ്ട്രീയനേതാക്കളുമായും സിനിമാതാരങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പിന്നീട് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു.
Keywords: Bimal Roy, Senior journalist, Passed away
COMMENTS