ബെംഗളൂരു: ബെംഗളൂരുവിലെ പ്രസിദ്ധ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് പിന്നിലെ മുഖ്യപ്രതിയെയും കൂട്ടാളിയേയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ...
ബെംഗളൂരു: ബെംഗളൂരുവിലെ പ്രസിദ്ധ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് പിന്നിലെ മുഖ്യപ്രതിയെയും കൂട്ടാളിയേയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പശ്ചിമ ബംഗാളില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ഒളിവിലായിരുന്ന പ്രതികളെ കൊല്‍ക്കത്തയിലെ ഒളിത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. പിടിയിലായ മുസ്സാവിര്‍ ഹുസൈന് ഷാസിബാണ് കഫേയില്‍ ഐഇഡി സ്ഥാപിച്ചതെന്നും, സ്ഫോടനത്തിന്റെ ആസൂത്രണത്തിനും നടത്തിപ്പിനും പിന്നിലെ സൂത്രധാരന്‍ അബ്ദുള്‍ മത്തീന്‍ താഹയാണെന്നും എന്‍ഐഎ പറഞ്ഞു.
ഇരുവരും 2020 ലെ തീവ്രവാദക്കേസില്‍ ഇതിനോടകം തന്നെ തിരയപ്പെട്ടവരാണ്. ഐഎസിന്റെ ബെംഗളൂരു മൊഡ്യൂളായ അല്‍ ഹിന്ദുമായി അബ്ദുള്‍ മതീന് താഹയ്ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.
KeyWords: Rameswaram Cafe Blast, Main Accused, Arrested, Kolkata
COMMENTS