തിരുവനന്തപുരം: ഡോ. ശശി തരൂരിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. പണം നല്കി വോട്ട് നേടുന്നുവെന്ന യുഡിഎഫ്...
തിരുവനന്തപുരം: ഡോ. ശശി തരൂരിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. പണം നല്കി വോട്ട് നേടുന്നുവെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തരൂരിനെതിരെ മാനഷ്ടക്കേസ് ഫയല്‍ ചെയ്ത്, നടപടിക്കായി തെരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിക്കും. ഡോ ശശി തരൂര്‍ മത സാമുദായിക സംഘടനകളെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പണം നല്കി വോട്ട് നേടുന്നുവെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. മത, സാമുദായിക നേതാക്കളുള്‍പ്പെടെ ഇക്കാര്യം രഹസ്യമായി വെളിപ്പെടുത്തിയെന്ന് ശശി തരൂര്‍ ട്വന്റിഫോര്‍ മീറ്റ് ദ കാന്‍ഡിഡേറ്റ് അഭിമുഖ പരിപാടിയില്‍ പറഞ്ഞു. ഇക്കാര്യം പുറത്ത് പറയാന്‍ ആരും തയറാകുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
Key words: Rajeev Chandrasekhar, Shashi Tharoor
COMMENTS