വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏതാനും സമ്പന്നരുടെ കയ്യിലെ ഉപകരണം മാത്രമാണെന്ന് രാഹുല്‍ ഗാന്ധി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില...
വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏതാനും സമ്പന്നരുടെ കയ്യിലെ ഉപകരണം മാത്രമാണെന്ന് രാഹുല്‍ ഗാന്ധി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കൊടിയത്തൂരില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ തകര്‍ക്കാനുള്ള ആര് എസ് എസ് - ബി ജെ പി ശ്രമങ്ങള്‍ക്കെതിരെയാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പോരാട്ടമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദി ജനങ്ങളുടെ പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടുന്നു. കടലിനടിയിലും ആകാശത്തും അദ്ദേഹത്തെ കാണാം. എന്നാല്‍ വിലക്കയറ്റം പോലുള്ള ജനകീയ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം രാഹുല്‍ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുകയാണ്. തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. റോഡ് ഷോയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
COMMENTS