തിരുവനന്തപുരം: കേരളത്തിലെ പരസ്യ പ്രചാരണം അവസാനിച്ചതോടെ ഉത്തര്‍പ്രദേശിലെ റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഗോധയിലേക്കാണ് ഇനി എല...
തിരുവനന്തപുരം: കേരളത്തിലെ പരസ്യ പ്രചാരണം അവസാനിച്ചതോടെ ഉത്തര്‍പ്രദേശിലെ റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഗോധയിലേക്കാണ് ഇനി എല്ലാവരുടെയും കണ്ണ്.
അമേഠിയിലെയും റായ്ബറേലിയിലെയും പ്രധാന മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഏപ്രില്‍ 26 ന് ആരംഭിക്കും. പ്രിയങ്കാ ഗാന്ധിയും രാഹുലും അമേഠിയിലേക്കും റായ്ബറേലിയിലേക്കും പോകുന്നതിന് മുമ്പ് അയോധ്യ സന്ദര്‍ശിച്ച് രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരരംഗത്തുണ്ടാകും. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപിയായ രാഹുല്‍, സിപിഐ നേതാവ് ആനി രാജയ്ക്കും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും എതിരെയാണ് മത്സരിക്കുന്നത്.
COMMENTS