ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ തോല്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയില്‍ നിന്ന് ഭയപ്പെട്ട് ഓടിയതുപോലെ രാഹു...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ തോല്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയില്‍ നിന്ന് ഭയപ്പെട്ട് ഓടിയതുപോലെ രാഹുല്‍ വയനാട്ടില്‍ നിന്നും ഓടിയൊളിക്കും. താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയിലാണ് പിണറായി വിജയന് രാഹുലിനെ വിമര്‍ശിക്കുന്നത്.
പരസ്പരം പോരടിക്കുന്ന ഇന്ത്യാ മുന്നണി നേതാക്കളെ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്നും, ലോക്സഭാ തിരഞ്ഞെടുപ്പിനെ ഭയപ്പെട്ടവര്‍ രാജ്യസഭയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് സോണിയ ഗാന്ധിയെയും മോദി പരിഹസിച്ചു.
നന്ദേഡ്, ഹിംഗോലി മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനായി മഹാരാഷ്ട്രയിലെ നാന്ദേഡില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മോദി രാഹുലിനെ കടന്നാക്രമിച്ചത്.
ഇന്നലെ നടന്ന ആദ്യഘട്ട വോട്ടിംഗില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടായതെന്നും അമേഠിയില്‍ തോറ്റതിന് ശേഷം വയനാടും രാഹുലിന് നഷ്ടപ്പെടുമെന്നും അതിനാല്‍ കേരളത്തില്‍ പോളിംഗ് നടക്കുന്ന ഏപ്രില്‍ 26ന് ശേഷം സുരക്ഷിതമായ സീറ്റ് തേടേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ മോശം ഭരണം പരിഹരിക്കാന്‍ താന്‍ 10 വര്‍ഷം ചെലവഴിച്ചുവെന്ന് മോദി കുറ്റപ്പെടുത്തി. ഇനിയും ഒരുപാട് ജോലികള്‍ ചെയ്യേണ്ടതുണ്ടെന്നും കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും വികസനത്തിന് കോണ്‍ഗ്രസ് തടസ്സമാണെന്നും മോദി ആരോപിച്ചു.
Key Words: Prime Minister, Narendra Modi, Congress,Wayanad , Rahul Gandhi
COMMENTS