തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പോളിങ് വൈകിയതില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് രംഗത്ത്. പോളിംഗ് വൈകിയതിന് പിന്നില്‍ ഉദ്യോഗസ...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പോളിങ് വൈകിയതില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് രംഗത്ത്. പോളിംഗ് വൈകിയതിന് പിന്നില്‍ ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ചയെന്ന് ആരോപണം. വടകരയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി പതിനൊന്നരയോടെയാണ്.
വടകരയില്‍ പല ബൂത്തുകളിലും വോട്ടര്‍മാര്‍ രാത്രി വൈകിയും കാത്തു നിന്നിരുന്നു. തിരഞ്ഞെടുപ്പ് മന്ദഗതിയിലായതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വോട്ടു ചെയ്യാതെ മടങ്ങി. വോട്ടെടുപ്പ് വൈകിപ്പിക്കുന്നതില്‍ ഗൂഢാലോചന ഉണ്ടെന്നാണ് യു ഡി എഫിന്റെ ആരോപണം.
Key Words: Polling Delayed, UDF, Lok Sabha Election
COMMENTS