കണ്ണൂര്‍: പാനൂര്‍ ബോംബ് നിര്‍മാണ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന...
കണ്ണൂര്‍: പാനൂര്‍ ബോംബ് നിര്‍മാണ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സിപിഎമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാന്‍ ആരും ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഗോവിന്ദന് പറഞ്ഞു. ഒരാളും പാര്‍ട്ടി അറിവോടെ അതിനു മുതിരേണ്ട, പാര്‍ട്ടി അത് ഉപയോഗിക്കുന്നുമില്ല. ബോംബ് നിര്‍മാണ കേസില്‍ സന്നദ്ധ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തിട്ടുണ്ടോയെന്ന് പൊലീസും, ഡിവൈഎഫ്ഐക്കാര്‍ ബോംബ് നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഡിവൈഎഫ്ഐയും പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഡിവൈഎഫ്ഐക്കാര്‍ പാര്ട്ടിക്കാരല്ലല്ലേയെന്നും, സിപിഎം സംസ്ഥാനസെക്രട്ടറി എല്ലാവരെയും പൊട്ടന്മാരാക്കുകയാണോ എന്നും വിഷയത്തില്‍ കണ്ണൂരിലെ സിപിഎമ്മിന്റെ ബന്ധം അന്വേഷിക്കണമെന്നും കെ.കെ.രമ എം.എല്‍.എ വ്യക്തമാക്കി.
COMMENTS