കൊച്ചി: കേരളത്തെയാകെ നടുക്കി പാനൂരില്‍ നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി ഒരാള്‍ മരിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന്കോടതി പരിഗണിക്കു...
കൊച്ചി: കേരളത്തെയാകെ നടുക്കി പാനൂരില്‍ നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി ഒരാള്‍ മരിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന്കോടതി പരിഗണിക്കും. അരുണ്‍, ഷെബിന്‍ലാല്‍, അതില്‍, സായൂജ്, അമല്‍ ബാബു എന്നീ പ്രതികളാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
സ്ഫോടനത്തില്‍ പങ്കില്ലെന്നും സംഭവം കേട്ടറിഞ്ഞ് സ്ഥലത്തെത്തിയതാണെന്നുമാണ് പ്രതികളുടെ വാദം. അതേസമയം, കരിങ്കല്‍ ക്വാറിയിലേക്കായി എത്തിച്ച സ്ഫോടക വസ്തുക്കള്‍ പ്രതികള്‍ക്ക് ലഭിച്ചതായി സൂചനയുണ്ട്. വെടിമരുന്ന് സമാഹരിച്ചതെങ്ങനെയെന്നതിലെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇവര്‍ക്കായുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.
Key words: Panur Bomb Blast Case, Bail Plea
COMMENTS