തിരുവനന്തപുരം: കണ്ണൂരിലെ പാനൂരില്‍ ബോംബു നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനവും തുടര്‍ന്നുണ്ടായ മരണവും കണക്കിലെടുത്ത് സംസ്ഥാന വ്യാപക പരിശോധനയ്...
തിരുവനന്തപുരം: കണ്ണൂരിലെ പാനൂരില്‍ ബോംബു നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനവും തുടര്‍ന്നുണ്ടായ മരണവും കണക്കിലെടുത്ത് സംസ്ഥാന വ്യാപക പരിശോധനയ്ക്കൊരുങ്ങി പൊലീസ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ പൊലീസിന് നിര്‍ദേശം നല്കി. 14 ജില്ലകളിലെയും ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. വിവിധയിടങ്ങളില്‍ മിന്നല്‍ പരിശോധന ഉള്‍പ്പെടെ നടത്തും
ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കാനിരിക്കെ കര്‍ശന പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. മുന്‍പ് ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസുകളില്‍പ്പെട്ടവരെ നിരീക്ഷിക്കണമെന്നും ബോംബ് നിര്‍മിക്കാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ വ്യാപകമായി പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം. പാനൂരിലെ സ്ഫോടനത്തിന് പുറമെ മണ്ണന്തല സ്ഫോടനവും കണക്കിലെടുത്താണ് പൊലീസിന്റെ നിര്‍ണായക തീരുമാനം.
Key words: Panur Blast, Bomb, Police
COMMENTS