തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത 40ല്‍ അധികം മരുന്നുകള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തി. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാ...
തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത 40ല്‍ അധികം മരുന്നുകള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തി. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്ട്രോള് അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ പരിശോധനയിലാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്ന 40 തരം മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയത്. ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഫെബ്രുവരി മാസത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ കണക്ക് ഞെട്ടിയ്ക്കുന്നതാണ്.
Key words: Medicine, Ban, Kerala
COMMENTS