തിരുവനന്തപുരം: ഇ.ഡിയെന്ന ഉമ്മാക്കി കാട്ടി ഇടതു പക്ഷത്തെ പേടിപ്പിക്കാന്‍ ഒരു പ്രധാനമന്ത്രിയും ആയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇ.ഡി...
തിരുവനന്തപുരം: ഇ.ഡിയെന്ന ഉമ്മാക്കി കാട്ടി ഇടതു പക്ഷത്തെ പേടിപ്പിക്കാന്‍ ഒരു പ്രധാനമന്ത്രിയും ആയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇ.ഡി ഒന്ന് നോക്കിയാല്‍ പേടിക്കുന്നവരായി കോണ്‍ഗ്രസ് മാറി. മടിയില്‍ കനമുള്ളവരാണ് അവര്‍. കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി കളയാന്‍ പ്രധാനമന്ത്രിയും കൂട്ടരും ഇ.ഡിയെ ഇറക്കുന്നുണ്ടല്ലോ. അത് ഇവിടെ നടക്കില്ലെന്നും റിയാസ് പറഞ്ഞു.
സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പി കെ ബിജുവിനെ ഒരു കാര്യവുമില്ലാതെ ഇ ഡി വിളിച്ചു. രാവിലെ മുതല്‍ രാത്രി വരെ വെറുതെ ഇരുത്തിച്ചു. അതാണ് ഇ ഡിയുടെ പണി. ചിരുകണ്ടനും, മടത്തില്‍ അമ്പുവുമൊക്കെ തൂക്കുമരത്തില്‍ കയറുമ്പോള്‍ അയ്യോ എന്ന് നിലവിളിക്കുകയായിരുന്നില്ല, ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കുകയായിരുന്നു. കയ്യൂര്‍, കരിവള്ളൂര്‍ സമര പോരാളികളുടെ പിന്മുറക്കാരാണ് ഇടതുപക്ഷക്കാരെന്നും മന്ത്രി പറഞ്ഞു
COMMENTS