തിരുവനന്തപുരം: പത്തനംതിട്ടയില്‍ അനില്‍ ആന്റണി പരാജയപ്പെടണമെന്ന എ.കെ ആന്റണിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് പത്മജ വേണുഗോപാല്‍. മകന് തോല്ക്ക...
തിരുവനന്തപുരം: പത്തനംതിട്ടയില്‍ അനില്‍ ആന്റണി പരാജയപ്പെടണമെന്ന എ.കെ ആന്റണിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് പത്മജ വേണുഗോപാല്‍. മകന് തോല്‍ക്കണം എന്ന് ഒരച്ഛനും എന്ന് ആഗ്രഹിക്കില്ലെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
മക്കള്‍ ഏതു പാര്‍ട്ടിയില്‍ ആയാലും അങ്ങനെ ചിന്തിക്കുമെന്ന് കരുതുന്നില്ലെന്നും പത്മജ തൃശൂരില്‍ പറഞ്ഞു. കെ.മുരളീധരനെ പിന്നില്‍ നിന്നും കുത്താനുള്ള ശ്രമം കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടെന്നും പത്മജ പറഞ്ഞു. തനിക്ക് അത് നന്നായി അറിയാമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു
അതേസമയം, പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും അഛനോട് സഹതാപം മാത്രമെന്നാണ് അനില്‍ ആന്റണി പ്രതികരിച്ചത്.
Key words: Padmaja Venugopal, Anil Antony, AK Antony
COMMENTS