നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാര്‍ച്ച് 28ന് റിലീസ് ചെയ്ത പൃഥ്വിരാജ് - ബ്ലസി കൂട്ടുകെട്ട് ചിത്രം ആടുജീവിതം വലിയ വിജയമായി മാറിയിരി...
നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാര്‍ച്ച് 28ന് റിലീസ് ചെയ്ത പൃഥ്വിരാജ് - ബ്ലസി കൂട്ടുകെട്ട് ചിത്രം ആടുജീവിതം വലിയ വിജയമായി മാറിയിരിക്കുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും ശ്രദ്ധനേടി. നജീബ് എന്ന കഥാപാത്രമാകുന്നതിന് വേണ്ടി പൃഥ്വിരാജ് ചെയ്ത് ബോഡി ട്രാന്സ്ഫോര്മേഷന് വലിയ ചര്‍ച്ചയായിരുന്നു. ചര്‍ച്ചയില്‍ യഥാര്‍ത്ഥ നജീബും ഇപ്പോള്‍ നിറയുകയാണ്.
നജീബിനെ സഹായിക്കണമെന്ന തരത്തില്‍ പലരും കമന്റുകള്‍ ചെയ്യുകയും ചിലര്‍ അദ്ദേഹത്തിന് ഒന്നും കൊടുത്തില്ലെന്ന് പറഞ്ഞ് സിനിമാ ടീമിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകന് ബ്ലെസി.
'നമുക്കൊപ്പം സഞ്ചരിക്കുന്ന ആളായിട്ട് ആണ് ഞങ്ങള്‍ക്ക് നജീബിനെ തോന്നിയിട്ടുള്ളത്. ആള്ക്കാര് പറഞ്ഞ് പറഞ്ഞ് മോശമാക്കുന്നു എന്നതല്ലാതെ അദ്ദേഹത്തിന്റെ സ്വസ്ഥമായ ജീവിതത്തിന് വേണ്ട എല്ലാ സാഹചര്യവും നമ്മള് ഒരുക്കി കൊടുത്തിട്ടുണ്ട്. ഒരു വര്‍ഷത്തിന് മുന്‍പെ തന്നെ ഒരു ജോലി നമ്മള് ഓഫര്‍ ചെയ്തിരുന്നു. പക്ഷേ അദ്ദേഹം വേണ്ടെന്ന് പറഞ്ഞു.
ഇതിനോടകം പലരും പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. അതുകൊണ്ട് മാത്രം പറയാം. ഞാന്‍ ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റേല്‍ എത്തിയിട്ടുണ്ട്. ഞാന്‍ പോലും കഴിഞ്ഞ ദിവസം ആണ് അറിയുന്നത്. നമ്മുടെ ഇടയില്‍ പോലും അത് ആര് കൊടുത്തു എന്ന് ചര്‍ച്ച ചെയ്യുന്നില്ല. ഒരിക്കലും ആര്‍ക്കും ആശങ്ക വേണ്ട', എന്നാണ് ബ്ലെസി പറഞ്ഞത്.
Key words: Blessy, Aadu jeevitham, Prithviraj, Blessy
COMMENTS