ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ജയിലിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സന്ദേശമെത്തിയെന്ന് ആംആദ്മി പാര്‍ട്ടി. താന്‍ തീവ്രവാദി...
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ജയിലിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സന്ദേശമെത്തിയെന്ന് ആംആദ്മി പാര്‍ട്ടി. താന്‍ തീവ്രവാദിയല്ലെന്നും തന്റെ പേര് അരവിന്ദ് കെജ്രിവാള് എന്നാണെന്നുമായിരുന്നു സന്ദേശമെന്ന് എഎപി എംപി സഞ്ജയ് സിംഗ് വ്യക്തമാക്കി.
ഇതോടെ, തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാളിന്റെ മനോവീര്യം തകര്‍ക്കാന്‍ 24 മണിക്കൂറും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് എഎപി ആരോപിച്ചു.'എന്റെ പേര് അരവിന്ദ് കെജ്രിവാള്, ഞാന്‍ തീവ്രവാദിയല്ല' എന്ന സന്ദേശം ജയിലില്‍ നിന്ന് അയച്ചു,' സിംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 'അദ്ദേഹത്തെ ഒരു തീവ്രവാദിയായി കണക്കാക്കുന്നു. ഇത് പകപോക്കല്‍ രാഷ്ട്രീയമാണ്. അരവിന്ദ് കെജ്രിവാള് ശക്തനായി പുറത്തുവരും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി മദ്യനയ കേസില്‍ മാര്‍ച്ച് 21ന് ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ സന്ദേശം ഉയര്‍ത്തി കേന്ദ്രത്തിനെതിരെ രംഗത്തുവരികയാണ് എഎപി.
Key Words: Arvind Kajriwal,AAP, Jail, ED
COMMENTS