Murdered K.Vinod acted in movies
തൃശൂര്‍: കഴിഞ്ഞ ദിവസം അതിഥി തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ ടി.ടി.ഇ കെ.വിനോദ് നിരവധി സിനിമകളില്‍ വേഷമിട്ട നടന്. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള വിനോദ് സംവിധായകന് ആഷിക് അബുവിന്റെ സഹപാഠിയായിരുന്നു. ആ സൗഹൃദം വഴിയാണ് അദ്ദേഹം അഭിനയരംഗത്തെത്തുന്നത്.
മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെ അഭിനയരംഗത്തെത്തിയ വിനോദ് തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്, ഒപ്പം, ഹൗ ഓള്‍ഡ് ആര് യു. വിക്രമാദിത്യന്, ജോസഫ് തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. സിനിമാ ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവമായിരുന്നു.
റെയില്‍വേ ജീവനക്കാരനായിരുന്ന പിതാവ് 2002 ല്‍ മരിച്ചതോടെയാണ് റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇന്നലെ വൈകിട്ട് എറണാകുളം - പട്ന എക്സ്പ്രസില്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റെടുക്കാത്തതിന് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ അതിഥി തൊഴിലാളി രജനികാന്ത അദ്ദേഹത്തെ പിറകില്‍ നിന്നും തള്ളി ട്രാക്കിലിടുകയായിരുന്നു. തൊട്ടടുത്ത് ട്രാക്കിലേക്ക് വീണ ഇദ്ദേഹത്തിന്റെ ദേഹത്തുകൂടി മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു.
Keywords: TTE Vinod, Train, Murder, Actor, Cinema
COMMENTS