ED's second notice to CMRL MD Sasidharan Kartha
കൊച്ചി: മാസപ്പടി കേസില്‍ സി.എം.ആര്.എല്‍ എം.ഡി ശശിധരന് കര്‍ത്തയ്ക്ക് വീണ്ടും നോട്ടീസ് അയച്ച് ഇ.ഡി. ഇന്നലെ രാത്രിയാണ് സമന്‍സ് അയച്ചത്. ഇന്നു രാവിലെ 10.30 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. ഇന്നലെ ഹാജരാകാന്‍ കര്‍ത്തയ്ക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിവായിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
അതേസമയം സി.എം.ആര്.എല്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ 23-ാം മണിക്കൂറിലും തുടരുകയാണ്. ഇന്നലെ രാവിലെ പത്തരയോടെ സി.എഫ്.ഒ സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ ചന്ദ്രശേഖരന്, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരെ ഇ.ഡി വിളിപ്പിച്ചിരുന്നു. ഇവരെ രാത്രിയോടെ വിട്ടയയ്ക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇപ്പോഴും ചോദ്യം ചെയ്യല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സേവനത്തിന്റെ പേരില്‍ സി.എം.ആര്.എല്‍ ഒരു കോടി 72 ലക്ഷം രൂപ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്. വീണ വിജയന് അടക്കമുളളവരെ ഉടന്‍ ഇ.ഡി ചോദ്യംചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Monthly quota case, ED, Notice, CMRL, Sasidharan Kartha
COMMENTS