Minister K.B Ganesh Kumar about Mayor & Driver issue
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ഡ്രൈവറും തമ്മിലുള്ള വാക്കുതര്‍ക്കത്തില്‍ തല്ക്കാലം നടപടിയെടുക്കാതെ മന്ത്രി ഗണേഷ് കുമാര്‍. യാത്രക്കാരാരും തന്നെ ഡ്രൈവര്‍ക്കെതിരെ മൊഴിനല്കാത്തതാണ് മന്ത്രിയുടെ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
പൊലീസ് റിപ്പോര്‍ട്ടും കെ.എസ്.ആര്.ടി.സി വിജിലന്‍സ് റിപ്പോര്‍ട്ടും വന്നതിനുശേഷം നടപടിയുണ്ടാകുമെന്നാണ് കടുത്ത സി.പി.എം സമ്മര്‍ദ്ദമുണ്ടായിട്ടും മന്ത്രിയുടെ നിലപാട്. അവരുടെ റിപ്പോര്‍ട്ടില്‍ കഴമ്പുണ്ടെങ്കില്‍ ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അതുവരെ മേയറും എം.എല്‍.എയുമാണ് മറുഭാഗത്തെങ്കിലും ഡ്രൈവറെ പിരിച്ചുവിടാനാകില്ലെന്ന നിലപാടിലാണ് മന്ത്രി.
കെ.എസ്.ആര്.ടി.സിയിലെ പ്രമുഖ യൂണിയനുകളെല്ലാം ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് രംഗത്തുണ്ട്. അതേസമയം അടുത്തവര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേയര്‍ക്കെതിരായ രാഷ്ട്രീയനീക്കമാണിതെന്നാണ് സി.പി.എം വാദിക്കുന്നത്.
Keywords: K.B Ganesh Kumar, Mayor & Driver issue, CPM,
COMMENTS