MCC violation - Show cause notice to minister Riyas
കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്. യുഡിഎഫ് നല്കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടറാണ് വിശദീകരണം തേടിയത്.
ഇന്നലെ നളന്ദ ഓഡിറ്റോറിയത്തിലെ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ മന്ത്രി നടത്തിയ പ്രസംഗമാണ് വിവാദമായത്. കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പറഞ്ഞത്.
അതേസമയം മന്ത്രിയുടെ പ്രസംഗത്തിനിടെ വേദിയിലുണ്ടായിരുന്ന സ്ഥാനാര്‍ത്ഥി കൂടിയായ എളമരം കരീം തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന വീഡിയോ ഗ്രാഫറെ കൂട്ടി വേദിക്ക് പിന്നിലെ ഗ്രീന്‍ റൂമിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് ഇയാള്‍ തിരികെ വന്ന് കൂടെയുണ്ടായിരുന്ന ആളെക്കൂടി വിളിച്ചുകൊണ്ടുപോയി. പിന്നീട് മന്ത്രി പ്രസംഗം നിര്‍ത്തിയ ശേഷമാണ് ഇവര്‍ തിരികെ വന്നത്.
ഇത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വലിയ രീതിയില്‍ പ്രചരിക്കുകയായിരുന്നു. പരിപാടിയുടെ ദൃശ്യങ്ങള്‍ സഹിതമാണ് യുഡിഎഫ് പരാതി നല്‍കിയത്. മന്ത്രിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ ഗ്രാഫറെ ഭീഷണിപ്പെടുത്തി മായ്ച്ചുകളഞ്ഞെന്നും ആരോപണമുണ്ട്.
എന്നാല്‍ ആരോപണം തള്ളിയ റിയാസ് നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞതെന്നും ചെയ്ത കാര്യം പറയുന്നതില്‍ കുതിരകയറിയിട്ട് കാര്യമില്ലെന്നും ഇനിയും ഇത്തരം കാര്യങ്ങള്‍ പറയുമെന്നും ആവര്‍ത്തിക്കുകയായിരുന്നു.
അതേസമയം പ്രസംഗത്തിന്റെ ദൃശ്യം ചിത്രീകരിച്ച വീഡിയോഗ്രാഫര്‍ക്ക് പരാതിയുണ്ടെങ്കില്‍ പ്രതികരിക്കാമെന്നായിരുന്നു എളമരം കരീമിന്റെ നിലപാട്.
Keywords: MCC violation, Muhammed Riyas, Show cause notice
COMMENTS