Mathew Kuzhalnadan about masappadi case in court
തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി കേസില്‍ കോടതി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടന് എം.എല്‍.എ. സി.എം.ആര്.എല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്സ് അടക്കം മൂന്നു രേഖകളാണ് ഹാജരാക്കിയത്. നേരത്തെ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്ന് മാത്യു കുഴല്‍നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഭൂപരിഷ്കരണ നിയമം ലഘൂകരിച്ച് ഭൂമി പതിച്ചു നല്‍കണമെന്ന സി.എം.ആര്.എല്ലിന്റെ അപേക്ഷ നിരസിച്ചതാണെന്ന് വിജലന്‍സ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ അപേക്ഷ പൂര്‍ണ്ണമായി നിരസിച്ചതല്ലെന്നും പുതിയ പ്രോജക്ട് സമര്‍പ്പിക്കാന്‍ താല്‍ക്കാലികമായി തള്ളിയതാണെന്നും മാത്യു കുഴല്‍നാടനും വാദിച്ചു.
ആലപ്പുഴയില്‍ നടന്നത് പ്രളയാനന്തര മണ്ണുമാറ്റമല്ലെന്നും ഖനനമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടര്‍ന്ന് വാദം പൂര്‍ത്തിയായതോടെ ഹര്‍ജിയില്‍ വിധി പറയാന്‍ അടുത്ത മാസം മൂന്നിലേക്ക് മാറ്റി.
Keywords: Court, Masappadi case, Mathew Kuzhalnadan
COMMENTS