ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖല ഉള്‍പ്പടെ രാജ്യത്തെ എല്ലാ മേഖലയ്ക്കും പൊതു അവധി പ്രഖ്യാപിച്ച് അറബ് രാജ്യങ്ങള്‍. ഏപ്രില്‍ ഒമ്പത്...
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖല ഉള്‍പ്പടെ രാജ്യത്തെ എല്ലാ മേഖലയ്ക്കും പൊതു അവധി പ്രഖ്യാപിച്ച് അറബ് രാജ്യങ്ങള്‍. ഏപ്രില്‍ ഒമ്പത് ചൊവ്വാഴ്ച മുതല്‍ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അവധി കഴിഞ്ഞ് ഏപ്രില്‍ 14 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളുള്‍പ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക.
മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ യുഎഇയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാള്‍ അവധി ലഭിക്കും. പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ച നീളുന്ന ചെറിയ പെരുന്നാള്‍ അവധി ഷാര്‍ജയും ദുബൈയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഖത്തറിലും ഏപ്രില്‍ 7 മുതല്‍ 15 തിങ്കള്‍ വരെ അവധി ലഭിക്കും. മന്ത്രാലയങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് അവധി ബാധകം. ഏപ്രില്‍ 16 മുതലാണ് പ്രവര്‍ത്തി ദിവസം ആരംഭിക്കുക. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെ യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ശനിയും ഞായറും യുഎഇയില്‍ ഔദ്യോഗിക വാരാന്ത്യ അവധി ദിവസങ്ങള്‍ ആയതിനാല്‍ ഫെഡറല്‍ ഗവണ്മെന്റ് ജീവനക്കാര്‍ക്ക് ഒമ്പത് ദിവസത്തെ അവധി ലഭിക്കും.
Key words: Holiday, Pravasi, Eid
COMMENTS