തിരുവനന്തപുരം: സംസ്ഥാനത്ത വോട്ടിംഗ് സമയം അവസാനിക്കുമ്പോള്‍ 70.35 ശതമാനം കടന്നിരിക്കുകയാണ് പോളിംഗ്. എന്നാല്‍ 2019 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു...
തിരുവനന്തപുരം: സംസ്ഥാനത്ത വോട്ടിംഗ് സമയം അവസാനിക്കുമ്പോള്‍ 70.35 ശതമാനം കടന്നിരിക്കുകയാണ് പോളിംഗ്. എന്നാല്‍ 2019 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു കുറവ് പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. 2019 ല്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ കണ്ണൂര്‍ തന്നെയാണ് ഇത്തവണയും പോളിംഗ് ശതമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കണ്ണൂരില്‍ അന്ന് 83.21 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരുന്നത്. 73.66 ശതമാനം പേര് മാത്രം വോട്ട് രേഖപ്പെടുത്തിയ തിരുവനന്തപുരമായിരുന്നു അന്ന് ഏറ്റവും പിന്നില്‍.
കേരളത്തില്‍ 77.84 ശതമാനം പോളിംഗ് ആണ് 2019 ല്‍ രേഖപ്പെടുത്തിയത്. മറ്റു ലോക്സഭാ മണ്ഡലങ്ങളിലെ കണക്കുകള്‍ ഇങ്ങനെയാണ്:-
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-66.43
2. ആറ്റിങ്ങല്‍-69.40
3. കൊല്ലം-67.92
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.88
6. ആലപ്പുഴ-74.37
7. കോട്ടയം-65.59
8. ഇടുക്കി-66.39
9. എറണാകുളം-68.10
10. ചാലക്കുടി-71.68
11. തൃശൂര്‍-72.11
12. പാലക്കാട്-72.68
13. ആലത്തൂര്‍-72.66
14. പൊന്നാനി-67.93
15. മലപ്പുറം-71.68
16. കോഴിക്കോട്-73.34
17. വയനാട്-72.85
18. വടകര-73.36
19. കണ്ണൂര്‍-75.74
20. കാസര്‍ഗോഡ്-74.28
ആകെ വോട്ടര്‍മാര്‍-2,77,49,159
ആകെ വോട്ട് ചെയ്തവര്‍-1,95,22259(70.35%)
ആകെ വോട്ട് ചെയ്ത പുരുഷന്മാര്-93,59,093(69.76%)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍-1,01,63,023(70.90%)
ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍-143(38.96%)
Key Words: Polling, Kerala, Loksabha Election
COMMENTS