Driver Yadu is against Mayor Arya Rajendran
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ യദു. മേയറും ഭര്‍ത്താവ് സച്ചിന് ദേവ് എം.എല്‍.എയും അടക്കമുള്ളവര്‍ സഞ്ചരിച്ച കാര്‍ കെ.എസ്.ആര്.ടി.സി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും അവര്‍ക്കെതിരെ പൊലീസ് കേസെടുക്കാത്തതും തനിക്കുണ്ടായ മാനനഷ്ടത്തിനുമാണ് യദു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
മേയര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവര്‍ മോശമായി പെരുമാറിയതിനാലാണ് മേയര്‍ ഇടപെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം സംഭവത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് കെ.എസ്.ആര്.ടി.സി എം.ഡി മന്ത്രിക്ക് കൈമാറും. എന്നാല്‍ ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് യദുവിനെ പിരിച്ചു വിടേണ്ടെന്നും തല്ക്കാലം മാറ്റിനിര്‍ത്താനുമാണ് വകുപ്പിന്റെ തീരുമാനം.
Keywords: K.S.R.T.C driver Yadu, Mayor Arya Rajendran, High court
COMMENTS