കൊച്ചി: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി താരം മുരളി ശ്രീശങ്കര്‍ പാരീസ് ഒളിംപിക്സില്‍ നിന്ന് പിന്മാറി. മുട്ടിന് ഏറ്റ പരിക്കിനെ തുട...
കൊച്ചി: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി താരം മുരളി ശ്രീശങ്കര്‍ പാരീസ് ഒളിംപിക്സില്‍ നിന്ന് പിന്മാറി. മുട്ടിന് ഏറ്റ പരിക്കിനെ തുടര്‍ന്നാണ് മുരളി ശ്രീശങ്കറിന്റെ പിന്മാറ്റം. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് ശ്രീശങ്കറിന് പരിക്കേറ്റത്.
ജൂലൈയിലാണ് പാരീസില്‍ ഒളിംപിക്സ് നടക്കുന്നത്. ഇതില്‍ ലോങ് ജംപില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ശ്രീശങ്കര്‍. കാല്‍മുട്ടിന് ശസ്ത്രക്രിയയും ആറ് മാസത്തോളം വിശ്രമവും ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സാമൂഹിക മാധ്യമത്തിലൂടെ താരം ഇക്കാര്യം സ്ഥിരീകരിച്ചു. കാല്‍മുട്ടിന് ശസ്ത്രക്രിയ ആവശ്യമാണെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ താന്‍ കഷ്ടപ്പെട്ടത് ഒളിംപിക്സില്‍ കളിക്കാനായിരുന്നെന്നും എന്നാല്‍ അതില്‍ നിന്ന് പിന്മാറുകയാണെന്നും താരം വ്യക്തമാക്കി.
Key Words: Injury, Murali Sreesankar, Paris Olympics
COMMENTS