K.K Rema about cyber attack against K.K Shailaja
കോഴിക്കോട്: വടകര ലോക്സഭാ സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്ക്ക് എതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കെ.കെ രമ എം.എല്‍.എ. അതേസമയം സൈബര്‍ ആക്രമണം സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്ന ഇടതുപക്ഷ വാദം അംഗീകരിക്കാനാവില്ലെന്നും രമ വ്യക്തമാക്കി.
അതേസമയം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖമില്ലാത്തവര്‍ നടത്തുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്നും മുന്‍പുള്ള ഇത്തരം പരാതികളില്‍ അന്വേഷണം നടക്കാത്തതു കൊണ്ടാണ് ആവര്‍ത്തിക്കുന്നതെന്നും പൊലീസിന്റെ ഗുരുതര വീഴ്ചയാണ് ഇത് കാണിക്കുന്നതെന്നും അവര്‍ ആരോപണം ഉന്നയിച്ചു.
വിഷയത്തില്‍ ഷാഫി പറമ്പലിനെതിരെ കെ.കെ ശൈലജ മുഖ്യമന്ത്രി, ഡി.ജി.പി, കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത്തവണ പരാതിയില്‍ പൊലീസ് ഉടനടി നടപടി സ്വീകരിക്കുകയും ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Keywords: K.K REma, K.K Shailaja, Cyber attack, Shafi Parambil
COMMENTS